പത്തനംതിട്ട : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ഡി.സി.സി ഓഫീസ് അങ്കണത്തില്‍ ആന്റോ ആന്റണി എം.പി വൃക്ഷത്തൈ നട്ട് പരിപാടിള്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായി മനുഷ്യന്‍ ഇണങ്ങിജീവിക്കേണ്ട കാലമായെന്ന് പരിസ്ഥിതിദിനം നമ്മെ ഓര്‍മ്മപ്പെടുത്തുകയാണെന്നും പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ നാം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ആന്റോ ആന്റണി പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 5 വര്‍ഷം ഓരോ പരിസ്ഥിതി ദിനത്തിലും നട്ട വിവിധ വൃക്ഷങ്ങള്‍ക്ക് സമീപത്താണ് ആന്റോ ആന്റണി വൃക്ഷത്തൈ നട്ടത്. മുന്‍. ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, വി.ആര്‍ സോജി, ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.