പോപ്പുലര്‍ തട്ടിപ്പ് ; സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുന്നു – ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവരുടെ കേസുകള്‍ സി.ബി.ഐ അന്വേഷിക്കുമെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടും കേസന്വേഷണം സി.ബി.ഐ യെ ഏല്‍പ്പിക്കുന്നതിനുള്ള യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാതിരിക്കുന്നത് നിക്ഷേപകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. സി.ബി.ഐ അന്വേഷണം വരുമെന്നു പ്രഖ്യാപിച്ചതിനെതുടര്‍ന്ന് പോലീസ് അന്വേഷണം മന്ദീഭവിച്ചു. പല പോലീസ് സ്റ്റേഷനുകളിലും മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ആലപ്പുഴയിലാണെന്നുള്ളതും നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടാണ്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ലഭിച്ച ആയിരക്കണക്കിന് അപേക്ഷകള്‍ ഡി.സി.സിയുടെ നിയമവിഭാഗം പരിശോധിച്ച് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് സി.ബി.ഐ അന്വേഷണവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഡി.സി.സി യില്‍ ലഭിച്ച പരാതികള്‍ പ്രകാരം കോടികളുടെ നിക്ഷേപമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വൈകിയാല്‍ 144 നു ശേഷം പ്രത്യക്ഷ സമരപരിപാടികളുമായി ഡി.സി.സി രംഗത്തുവരുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...