പത്തനംതിട്ട : നഗരസഭയുടെ എന്‍.എച്ച്.എം അലോപ്പതി ആശുപത്രിയുടെ ഉദ്ഘാടന യോഗം അലങ്കോലപ്പെടുത്തുകയും ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള വനിതാ കൗണ്‍സിലര്‍മാരെ അക്രമിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ജ്യാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
യു.ഡി.എഫ് പത്തനംതിട്ട നഗരസഭയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് വിളറിപൂണ്ട സി.പി.എം തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. കഴിഞ്ഞ ദിവസം ശബരിമല ഇടത്താവളം ഡോര്‍മിറ്ററി ഉദ്ഘാടന ചടങ്ങും അലങ്കോലപ്പെടുത്തി. 500 കോടി രൂപ ആസ്ഥിയുള്ള നഗരസഭാ സ്റ്റേഡിയം എം.എല്‍.എ യുടെ ഇംഗിതത്തിന് അനുസരിച്ച് സി.പി.എം നിയന്ത്രണത്തിലുള്ള സമതികള്‍ക്ക് മുന്‍സിപ്പാലിറ്റിയുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന തരത്തില്‍ വിട്ടുനല്‍കാത്തതിലുള്ള വിരോധമാണ് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവര്‍ക്കുനേരെ നടന്ന അക്രമണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും പോലീസ് നോക്കുകുത്തിയായി നിന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
https://www.facebook.com/mediapta/videos/678621789524853/