Friday, May 17, 2024 11:51 pm

ഡി.സി.സി പുന:സംഘടന ; പരസ്യ പ്രസ്താവനകൾക്കെതിരെ അച്ചടക്കത്തിന്‍റെ വാളോങ്ങി എ.ഐ.സി.സി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തിലെ കോൺ​ഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് കെ.പി.സി.സിക്ക് നിർദേശം നൽകി. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ.പി അനിൽ കുമാറിന്റേയും ശിവദാസൻ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിന് നിർദ്ദേശം നൽകി.

നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാന്റിന്റെ മുന്നറിയിപ്പ്. രമേ‌ശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയിൽ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിർപ്പ് തുടരുന്ന പക്ഷം ഉമ്മൻചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോൺ​ഗ്രസ് നേതാക്കൾ പരസ്യ വിഴുപ്പലക്കലുമായി രം​ഗത്തെത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്ഥനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്തു. കോൺഗ്രസിൽ കലാപക്കൊടി ഉയർന്നതോടെയാണ് അച്ചടക്കത്തിന്റെ വാളോങ്ങാൻ എ.ഐ.സി.സി തീരുമാനിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...

ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന : 10 പേർ പിടിയിൽ

0
തിരുവനന്തപുരം: ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധനയിൽ തിരുവനന്തപുരത്ത് 10 പേർ...