മൈസൂരു കൂട്ടബലാത്സംഗം ; പെണ്‍കുട്ടി മൊഴി രേഖപ്പെടുത്താതെ നഗരം വിട്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയും കുടുംബവും മൊഴി രേഖപ്പെടുത്താൻ നിൽക്കാതെ നഗരം വിട്ടുപോയെന്ന് പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തത് അഞ്ച് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിനെ ദുർബലപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി മൊഴി രേഖപ്പെടുത്താൻ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കേസിൽ നേരത്തെ മൊഴി രേഖപ്പെടുത്താതിരുന്നത് പെൺകുട്ടിയുടെ മാനസികനില കണക്കിലെടുത്താണെന്നായിരുന്നു പോലീസും സർക്കാർ അധികൃതരും നൽകുന്ന വിശദീകരണം.

ചാമുണ്ഡി ഹിൽസിന് സമീപത്ത് വെച്ചാണ് ആറംഗ സംഘം ആൺസുഹൃത്തിനെ മർദിക്കുകയും ഒപ്പമുണ്ടായിരുന്ന എംബിഎ വിദ്യാർഥിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പണം തട്ടാനും പ്രതികൾ ശ്രമിച്ചു. സംഭവത്തിൽ ആൺസുഹൃത്ത് പരാതിപ്പെട്ടതു പ്രകാരമാണ് തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തത്. അറസ്റ്റിലായവരിൽ ഒരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ബസ് ടിക്കറ്റ് മദ്യകുപ്പികൾ തുടങ്ങിയ തെളിവുകളും പോലീസ് കണ്ടെടുത്തിരുന്നു.

ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയും സുഹൃത്തും പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൈസൂരുവിൽ പഠിക്കുന്ന പ്രതികൾ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നായിരുന്നു ആദ്യവിവരം. പിന്നീട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...