തിരുവനന്തപുരം : ഡി.സി.സി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ടുള്ള കെ.സുധാകരന്റെ പ്രസ്താവനയിൽ ഉമ്മൻചാണ്ടിക്ക് അമർഷം. രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണ്. ഒരേ ഒരു തവണയാണ് ചർച്ച നടത്തിയത്. അന്ന് വി.ഡി സതീശനും ഒപ്പമുണ്ടായിരുന്നു രണ്ട് പ്രാവശ്യം ചർച്ച നടന്നിരുന്നെങ്കിൽ തർക്കമുണ്ടാകില്ലായിരുന്നു. ആദ്യം ചർച്ച ചെയ്തപ്പോൾ നൽകിയ ലിസ്റ്റാണ് സുധാകരൻ കാണിച്ചത്. അതിൽ വിശദ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. എന്നാൽ പരസ്യ പ്രതികരണത്തിന് ഉമ്മൻചാണ്ടി തയാറായില്ല. കെ.സുധാകരനുമായി സംസാറിച്ചശേഷം പരസ്യ പ്രതികരണമെന്നാണ് നിലപാട്.
ഡി.സി.സി പുന:സംഘടന ; ചർച്ച നടത്തിയിട്ടില്ലെന്ന നിലപാടിലുറച്ച് ഉമ്മൻചാണ്ടി ; സുധാകരന്റെ നിലപാടിൽ അമർഷം
RECENT NEWS
Advertisment