സംസ്ഥാന ഭരണം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന ഭരണം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറെറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സായാഹ്നം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അടുത്ത സമയത്ത് നടന്ന രണ്ട് സ്ത്രീപീഡനങ്ങളിലും സി.പി.എം പ്രതിസ്ഥാനത്താണ് . സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങളിലും പ്രതികൾ കോൺഗ്രസുകാരാണെന്ന് വരുത്തി തീർക്കാൻ സി.പി.എം ബോധപൂർവ്വം ശ്രമിക്കുന്നു. എല്ലാവിധ അധോലോക സംഘങ്ങളുടെയും വിഹാരകേന്ദ്രമായി സംസ്ഥാനം മാറിയിരിക്കുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മകനെ എൻഫോഴ്സ് മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു തന്നെ സംസ്ഥാനത്തിന് നാണക്കേടാണ്. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ മന:സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് 108 ആംബുലൻസിൽ നടന്ന പീഡനമെന്ന് ചെന്നിത്തല പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഏ. ഏ. ഷുക്കൂർ , ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ. കെ. ഷാജു , ആന്റോ ആന്റണി എം.പി, കെ.പി.സി.സി അംഗം പി. മോഹൻരാജ് , അഡ്വ. എ . സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് , സാമുവൽ കിഴക്കുപുറം , കെ.എൻ. അച്ചുതൻ , മാത്യു കുളത്തുങ്കൽ , എ.ഷംസുദീൻ, അഡ്വ.വി.ആർ. സോജി , അനിൽ തോമസ് , ഡോ. സജി ചാക്കോ , അഡ്വ. കെ. ജയവർമ്മ , തോപ്പിൽ ഗോപകുമാർ , എം.സി.ഷെറീഫ് , അഡ്വ.ജോൺസൺ വിളവിനാൽ , അന്നപൂർണ്ണദേവീ , അഡ്വ. കെ. പ്രതാപൻ , ജോർജ് മാമൻ കൊണ്ടുർ , പഴകുളം ശിവദാസൻ , അഡ്വ. സുനിൽ എസ്. ലാൽ , അഡ്വ .ശ്യാം കുരുവിള , കെ. ജാസിംക്കുട്ടി , അഡ്വ. ഡി.എൻ .തൃദീപ് , അബ്ദുൾ കലാം ആസാദ് , സലിം പി. ചാക്കോ , റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...