Friday, March 29, 2024 4:06 pm

pending സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വഴിയോര ഭാഗ്യക്കുറി വില്‍പനകാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യക്കുറി വില്‍പനകാര്‍ക്ക് ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ ആറുമാസം അംഗത്വം പൂര്‍ത്തിയായവര്‍ക്കും തട്ട് ഉപയോഗിച്ച് ഭാഗ്യക്കുറി വില്‍പന നടത്തുന്നവര്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2222709.

Lok Sabha Elections 2024 - Kerala

തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് സീറ്റൊഴിവ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡിഗ്രി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ, പ്ലസ് ടു പാസായവര്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ(എസ്), എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ജില്ലാതല ബാങ്കിംഗ് അവലോകനയോഗം
ജില്ലാതല ബാങ്കിംഗ് അവലോകനയോഗം സെപ്റ്റംബര്‍ 16ന് രാവിലെ 10.30ന് പത്തനംതിട്ട കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മനേജര്‍ വി. വിജയകുമാരന്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന മുളക്കുഴ-കോട്ട റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുളക്കുഴ മുതല്‍ കോട്ട അമ്പലം ജംഗ്ഷന്‍ വരെയുള്ള ഗതാഗതം താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ മാസം 11 മുതല്‍ പൊയ്കയില്‍ മുക്കില്‍ നിന്നും പാറയില്‍ ജംഗ്ഷന്‍ വഴി വാഹനങ്ങള്‍ തിരിച്ചുവിടേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഹരിത കര്‍മ്മസേന മെന്റര്‍ തെരഞ്ഞെടുപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹരിതകര്‍മ്മസേന മെന്ററെ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ, ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തമായ അറിവുള്ളതും മാലിന്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തല പ്രവര്‍ത്തനവും പുതിയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും തയ്യാറാക്കുന്നതിനും കഴിവുള്ളവരായിരിക്കണം.

18 നും 65 നും മധ്യേപ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. കുടുംബശ്രീ പരിശീലന അംഗം/എംഇസി/ മറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ /മറ്റുള്ളവ എന്നിവര്‍ക്ക് മുന്‍ഗണന. യോഗ്യത ബിരുദം അല്ലെങ്കില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ. കമ്പ്യൂട്ടര്‍പരിജ്ഞാനം അഭികാമ്യം. മലയാളം/ഇംഗ്ലീഷ് എഴുതാനും വായിക്കാനും കഴിവുള്ളവരായിരിക്കണം. ടൂവീലര്‍ ഉള്ളവരായിരിക്കണം. അപേക്ഷയുടെ മാതൃക https://rb.gy/mezeb1 ലഭ്യമാണ്. അപേക്ഷകള്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, തപാലിലോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 17. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 04682221807, 9188112605 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....

2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് ഏപ്രില്‍ 1ന് നടക്കില്ല : ആര്‍.ബി.ഐ

0
ഡല്‍ഹി: 2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാടിന് ഈ സാമ്പത്തിക വര്‍ഷം...

വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

0
തിരുവനന്തപുരം : നേ​മത്ത് വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല...

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു ; ഇരുകാലുകള്‍ക്കും പൊള്ളല്‍

0
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി...