ഡി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ജൂലൈ 17 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷികാചരണ പരിപാടികളോടനുബന്ധിച്ച് 2025 ജൂലൈ 17-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മറ്റ് കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷിക ദിനമായ ജൂലൈ 18ന് ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി വിവിധ പരിപാടികളോടെ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു. ജൂലൈ 18ന് രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ പുതുപ്പള്ളിയില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ്, പോഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...