വയനാടിനുള്ള ഡി.സി.സിയുടെ രണ്ടാംഘട്ട സഹായം ; അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍ നാളെ (13) യാത്രതിരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മിറ്റികള്‍ വഴി ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍, തുണിത്തരങ്ങള്‍, കമ്പിളിപ്പുതപ്പ്, നാപ്കിന്‍സ്, മരുന്നുകള്‍, ഗ്യാസ് സ്റ്റൗകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുമായുള്ള രണ്ടാംഘട്ട വാഹനങ്ങള്‍ നാളെ (ആഗസ്റ്റ് 13 ചൊവ്വ) വയനാട്ടിലേക്ക് യാത്രതിരിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. ഉച്ചക്ക് 2 മണിക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതിയില്‍ വയനാടിന് കൈത്താങ്ങ് പരിപാടിയുടെ ഫ്ളാഗോഫ് കര്‍മ്മം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വ്വഹിക്കും. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഡി.സി.സിയുടെ സഹായത്തിന്‍റെ രണ്ടാം ഘട്ടമാണ് ഇന്ന് അയക്കുന്നതെന്നും കൂടുതല്‍ സഹായങ്ങള്‍ അടുത്ത ഘട്ടങ്ങളില്‍ ശേഖരിച്ച് അയക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സമാനതകളില്ലാത്ത വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പുഃനരധിവാസ പാക്കേജ് പ്രഖ്യാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയ്ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നിയമസംവിധാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന്...

പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് സീരിയൽ മോഷണം ; ഉത്തർപ്രദേശ് സ്വദേശി എറണാകുളത്ത് പിടിയിൽ

0
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച...

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....