ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് : എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു. പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ.കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. എച്ച് എസ് എസ് വിഭാഗത്തിൽ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിൻറ്റോടെയും എച്ച് എസിൽ അറക്കുളം സെൻറ് മേരീസ് 122 പോയിൻറ്റോടെയും യു.പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം 146,136 പോയിൻറ്റുകളോടെ മൂലമറ്റം സെൻറ് ജോർജും കിരീടങ്ങൾ നേടി. എച്ച് എസ് എസിൽ അറക്കുളം സെൻറ് മേരീസ് ഫസ്റ്റ് റണ്ണർ അപ്പും (51 പോയിൻ്റ് ) മൂലമറ്റം ജി.വി എച്ച് എസ് എസ് (45) സെക്കൻറ് റണ്ണർ അപ്പുമായി.

എച്ച് എസ് വിഭാഗത്തിൽ 80 പോയിൻറ്റുള്ള മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിനു ഫസ്റ്റ് റണ്ണർ അപ്പും 70 പോയിൻറ്റുള്ള കുറുമണ്ണ് സെൻറ് ജോൺസ് എച്ച്എസിനു സെക്കൻ്റ് റണ്ണർ അപ്പും ലഭിച്ചു. മൂലമറ്റം എസ് എച്ച് 68 പോയിൻറ്റു നേടി. യുപി യിൽ 95 പോയിൻറ്റോടെ മൂലമറ്റം എസ് എച്ച് ഫസ്റ്റ് റണ്ണർ അപ്പും 54 പോയിൻറ്റോടെ നീലൂർ സെൻറ് ജോസഫ്സ് പബ്ലിക് സ്കൂൾ സെക്കൻ്റ് റണ്ണർ അപ്പും കരസ്ഥമാക്കി. തുടങ്ങനാട് സെൻറ് തോമസിനു 53 പോയിൻറ്റ് ലഭിച്ചു. എൽ പി വിഭാഗത്തിൽ 130 പോയിന്റ് ഉള്ള മുട്ടം ഷന്താൾ ജ്യോതി ഫസ്റ്റ് റണ്ണർ അപ്പും 83 പോയിൻററുള്ള മൂലമറ്റം എസ് എച്ച് സെക്കൻറ് റണ്ണർ അപ്പുമായി. പ്രസംഗം, ലളിത ഗാനം, ഡി സി എൽ ആന്തം, ലഹരി വിരുദ്ധഗാനം, ചെറുകഥ, കവിത, ഉപന്യാസം, മിനി കഥ, ദേശഭക്തിഗാനം തുടങ്ങി 40 ഇനങ്ങളിൽ നടന്ന മൽസരങ്ങളിൽ മേഖലയിലെ 30 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു. മേഖലാ പ്രസിഡൻറ് സിബി കണിയാരകം, ശാഖാ ഡയറക്ടർമാർ, മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാമനപുരം നദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേങ്കവിള...

പത്തനംതിട്ടയിൽ നേരിയ മഴ ; പമ്പയിൽ ജലനിരപ്പ് താഴ്ന്നു ; റാന്നിയിൽ വെള്ളം പൂർണമായി...

0
പത്തനംതിട്ട: ഇന്നലെ കനത്ത നാശനഷ്ടം ഉണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി....

മുതലപ്പൊഴിയിലും വിഴിഞ്ഞതും വള്ളം മറിഞ്ഞുണ്ടായ അപകടം ; മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

0
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍...

പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ട്രംപിന്റെ നിര്‍ദേശം ; പ്രത്യാക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍

0
വാഷിങ്ടണ്‍: സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ്...