കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഇനി അത്യാധുനിക സൗകര്യങ്ങളുള്ള ഡി ലെവല്‍ ആംബുലന്‍സ്

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഇനി അത്യാധുനിക സൗകര്യങ്ങളുള്ള ഡി ലെവല്‍ ആംബുലന്‍സും സ്വന്തം .ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇന്റീരിയര്‍ വര്‍ക്ക് ഉള്‍പ്പെടെ നടത്തിയ ആംബുലന്‍സ് വാങ്ങിയത് .വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ഐസിയു ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം മന്ത്രി നിര്‍വഹിച്ചു. ഡി ലെവല്‍ ഐസിയു, നവജാത ശിശുക്കളെ സുരക്ഷിതമായി എത്തിക്കാന്‍ എന്‍ഐസിയു ഉള്‍പ്പെടുന്ന ആംബുലന്‍സാണ്.

ആംബുലന്‍സില്‍ ഡ്രൈവറിന് പുറമേ ഒരു നഴ്‌സും ഉണ്ടാകും.വെന്റിലേറ്റര്‍, ഒക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ചെറിയ ഒക്സിജന്‍ സിലിണ്ടര്‍, ഇന്‍ക്യൂബേറ്റര്‍, ജമ്ബോ സിലിണ്ടര്‍ വഴിയുള്ള ഒക്സിജന്‍ സപ്ലൈ, ഇണ്‍ഫ്യൂഷന്‍ പമ്ബ്, സിറിഞ്ച് പമ്ബ്, മുതലായ സൗകര്യങ്ങള്‍ ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാകുനതാണ്
ഫ്ലാഗ് ഓഫ് ചടങ്ങില്‍ കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ .കെ.ബി ശ്രീകാന്ത്, എച്ച്‌.എം.സി അംഗങ്ങള്‍, നഗരസഭാ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥലം മാറി പോകുന്ന ഡോക്ടര്‍ എം എസ് നിധിന്‍, വിരമിക്കുന്ന നഴ്‌സ്‌ സിസിലിക്കുട്ടി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...