ഉത്തര്‍പ്രദേശ് : യുപിയില്‍ 2 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെടുത്തു. റിങ്കു മൗര്യ, അജയ് ചൗരസ്യ എന്നിവരാണ് മരിച്ചത്. ഇവർ ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇരുവരും പ്രണയത്തിലാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും, എന്നാൽ വീട്ടുകാർ എതിർത്തിരുന്നതായും പോലീസ് അറിയിച്ചു. ഇവരുടെ മൊബൈൽ ഫോണുകളടങ്ങിയ ബാഗ് ട്രാക്കിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
RECENT NEWS
Advertisment