വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിഫാമിലിക്ക് സമീപം കുരിശു പറമ്പില്‍ വീട്ടില്‍ സാബു ജോസഫിനെയാണ് (54) എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ജോലിക്കിടെ പ്രതി വിദ്യാര്‍ഥിനിയെ സെക്യൂരിറ്റി കാബിനിലേക്ക് വിളിച്ച്‌ തന്‍റെ മൊബൈല്‍ ഫോണിലെ കുറച്ച്‌ വീഡിയോകള്‍ ഡിലീറ്റ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. അത് വിശ്വസിച്ച വിദ്യാര്‍ഥിനി കാബിനില്‍ ചെന്നപ്പോള്‍ ഇയാള്‍ അശ്ലീല വീഡിയോ കാണിക്കുകയും ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു.

ഇതോടെ വിദ്യാര്‍ഥിനി കാബിനില്‍നിന്ന് ഇറങ്ങിയോടി അധ്യാപകരോട് പരാതി പറയുകയായിരുന്നു. സംഭവം ഗുരുതരമാകുമെന്ന് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ഡ് ഓഫാക്കി മുങ്ങുകയായിരുന്നു. പോക്സോ പ്രകാരമുള്ള കുറ്റകൃത്യമാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ - ജില്ലാ...

നിയന്ത്രണം വിട്ട ബൈക്ക് പിക്കപ് വാനിൽ ഇടിച്ചു ; അവസാന വർഷ ബിരുദ വിദ്യാർഥിക്ക്...

0
പുനലൂർ: നിയന്ത്രണം വിട്ട ബൈക്ക് റോരികിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...

യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി...