കുമളി : മൃതദേഹവുമായിവന്ന ആംബുലന്‍സില്‍ കടക്കാന്‍ ശ്രമിച്ച നാലുപേരെ അതിര്‍ത്തിയില്‍ വെച്ച് പോലീസ് പിടികൂടി. റാന്നി സ്വദേശിയായ യുവാവിന്റെ മൃതദേഹവുമായി ബന്ധുവായ യുവതിയാണ് ആംബുലന്‍സില്‍ വന്നത്. അതിര്‍ത്തിയില്‍ വെച്ച് ആംബുലന്‍സ് പരിശോധിക്കുന്നതിനിടെ യുവതിയെക്കൂടാതെ നാല് യുവാക്കളെ കൂടി പോലീസ് വാഹനത്തില്‍ കണ്ടെത്തുകയായിരുന്നു . ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.
തുടര്‍ന്ന് എസ്.ഐ. പ്രശാന്ത് പി.നായര്‍ നാലുപേരെയും അതിര്‍ത്തിയില്‍ ഇറക്കിവിട്ടു . തുടര്‍ന്ന് മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ് റാന്നിക്ക് പറഞ്ഞുവിട്ടു. ആംബുലന്‍സ് തിരികെയെത്തിയപ്പോള്‍ ഇവരെ അതിര്‍ത്തി കടത്താതെ മടക്കി അയച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പണം വാങ്ങി ഇവരെ കടത്താന്‍ ശ്രമിച്ചതാകാമെന്നാണു ഉദ്യോഗസ്ഥരുടെ നിഗമനം .