Tuesday, May 13, 2025 12:05 pm

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൃതദേഹം തള്ളിയ സംഭവം: മൂന്ന് പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളുരുവിൽ റെയിൽവേ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ മൃതദേഹം തള്ളിയ സംഭവത്തിന് പിന്നിൽ സീരിയൽ കില്ലറല്ലെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് പേരെ പോലീസ് പിടികൂടിയെന്നാണ് സൂചന. ഇവർക്ക് യശ്വന്തപുര സ്റ്റേഷനിൽ മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നിൽ ഓട്ടോയിൽ വന്ന മൂന്ന് പേ‍ർ ചേർന്ന് ഉപേക്ഷിച്ചത് ഉത്തർപ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാർ സ്വദേശികളാണ്.

കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ കൂടിയുണ്ട്. അവർ ഒളിവിലാണെന്നും പോലീസ് കണ്ടെത്തി. ഇവർക്ക് യശ്വന്തപുരയിൽ ജനുവരി 4-ന് മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ യശ്വന്തപുരയിൽ ട്രെയിനിന് അകത്ത് നിന്നാണ് രണ്ട് പേർ പ്ലാസ്റ്റിക് വീപ്പ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്. എസ്‍എംവിടി സ്റ്റേഷനിൽ മൃതദേഹം ഉപേക്ഷിച്ചത് പുറത്ത് നിന്നുള്ളവരാണ്. ചാക്കിൽ കെട്ടിയ നിലയിൽ ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹം തള്ളിയത് ആരെന്നതിൽ പോലീസിന് ഒരു സൂചനയുമില്ല.

തിങ്കളാഴ്ച എസ്‍എംവിടി സ്റ്റേഷനിൽ നിന്ന് ലഭിച്ച യുവതിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്. യശ്വന്തപുരയിൽ നിന്ന് ലഭിച്ച മൃതദേഹം തീർത്തും അഴുകിയ നിലയിലായിരുന്നു. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹത്തിന് മേൽ ക്ഷതങ്ങളുണ്ടായിരുന്നു. എസ്‍എംവിടി സ്റ്റേഷനിലെ മൃതദേഹത്തിന്‍റെ പോസ്റ്റ്‍മോ‍ർട്ടം പൂർത്തിയായി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. ഇത് ലഭിച്ചാലുടൻ മറ്റ് രണ്ട് മരണങ്ങളുടെയും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് താരതമ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0
ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39...

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ശനിയാഴ്ച മുതൽ പുനരാരംഭിക്കും

0
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ്...

പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കൊയമ്പത്തൂർ കോടതി

0
ചെന്നൈ : പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന്...

ഓപ്പറേഷൻ സിന്ദൂറിന് വിശ്വസനീയ തെളിവുകൾ നൽകി ; മലയാളിയുടെ ബഹിരാകാശ സ്റ്റാർട്ടപ്പ് ഹിറ്റ്

0
കൊച്ചി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഡിജിറ്റൽ രംഗത്ത് നിർണായക സ്വാധീനമായി...