ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ്; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശി പിടിയിൽ. വ്യാജ രേഖകൾ തയാറാക്കിയുളള തട്ടിപ്പ് പിടികൂടിയത് സംസ്ഥാന ജിഎസ്ടി വിഭാഗമാണ്. കോടികളുടെ ആക്രിക്കച്ചവടമാണ് ആലപ്പുഴ സ്വദേശിയായ നസീബ് ചെയ്യുന്നത്. മുപ്പതുകോടിയുടെ കച്ചവടം നടത്തിയെന്നാണ് സംസ്ഥാന ജി എസ് ടി ഇന്‍റലിജൻസ് വിഭാഗം പറയുന്നത്. എന്നാൽ വ്യാജ ഇൻപുട് രേഖകളുണ്ടാക്കി ആറരക്കോടിയുടെ നികുതി വെട്ടിപ്പാണ് നസീബ് നടത്തിയത്.

ഇല്ലാത്ത ചരക്കുനീക്കത്തിന്‍റെ രേഖകളുണ്ടാക്കി. ഇതിനായി നിരവധി പേരുടെ പാൻ കാർഡുകളും അനുബന്ധ രേഖകളും ദുരുപയോഗം ചെയ്തു. ഇങ്ങനെ ഇൻപുട് ക്രെഡിറ്റ് ടാക്സ് വെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നസീബിന്‍റെ കച്ചവടത്തെപ്പറ്റിയും സാന്പത്തിക ഇടപാടുകളെപ്പറ്റിയും ഇന്‍റലിജൻസ് വിഭാഗം കഴിഞ്ഞ ഒരു വർഷമായി അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഇയാളുടെ ഇടപാടുകൾ രേഖകൾ കണ്ടെടുത്ത് വെട്ടിപ്പ് തിരിച്ചറിഞ്ഞത്. അഞ്ചു കോടിയ്ക്ക് മുകളിലാണ് നികുതി വെട്ടിപ്പെങ്കിൽ അറസ്റ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. കൊച്ചിയിലെ ഇടപ്പളളിയിലെ സംസ്ഥാന ജി എസ് ടി ഇന്‍റലിജൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...