കെ എ പി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കലഞ്ഞൂർ കാരുവയലിൽ കെ എ പി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. കാരുവയൽ അനന്ദു ഭവനം നന്ദുവിന്റെ(28) മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി ഞായറാഴ്ചയാണ് അനന്ദുവിനെ കാണാതാകുന്നത്. ഇടക്കിടെ കനാൽ ഭാഗത്ത് കിടന്ന് ഉറങ്ങുന്ന ശീലം ഉണ്ടായിരുന്നതിനാൽ വീട്ടുകാർ സംശയിച്ചിരുന്നില്ല.

എന്നാൽ രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുകാർ കൂടൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയ ദിവസം രാവിലെ പത്ത് മണിയോടെ കനാലിൽ യുവാവിന്റെ മൃതദേഹം കാണപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ നന്ദുവിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായാണ് കരുതുന്നത്. തലക്ക് പുറകിൽ ആഴത്തിൽ വെട്ട് കൊണ്ടത് പോലെയുള്ള മുറിവേറ്റിട്ടുണ്ട്.

മൃതദേഹം കണ്ടെത്തുമ്പോൾ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. മൃതദേഹം കിടന്നിരുന്ന കനാലിന്റെ കുറച്ച് മുകളിലായി രക്തം വീണു കിടക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. പോലീസിനെ ആക്രമിച്ചത് അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് അനന്ദു എന്ന് കൂടൽ പോലീസ് പറഞ്ഞു.

യുവാവിന്റെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇലക്ട്രീഷൻ ജോലി ചെയ്യുന്ന ആളായിരുന്നു അനന്ദു. കൂടൽ പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ്‌ നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പിതാവ് : രാജൻ,മാതാവ് :അംബിക ,സഹോദരി : ആതിര.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...