പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എയ്ഡഡ് വിദ്യാലയങ്ങളിലും നടപ്പാക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എയ്ഡഡ് വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ വിശദമായ പദ്ധതി രൂപരേഖ തയാറാക്കണമെന്നു സമഗ്ര ശിക്ഷ കേരളം- ക്യു.ഐ.പി.സംഘടന പ്രതിനിധികളുടെ യോഗം. നിര്‍മാണ പ്രവര്‍ത്തനങ്ങളിലടക്കം ഇതുണ്ടാകേണ്ടതുണ്ടെന്നും ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് വിദ്യാലയ മികവുകള്‍ കുട്ടികളിലൂടെ പൊതുജന സമക്ഷം എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പഠനോത്സവങ്ങള്‍ സംഘടിപ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വ്യത്യസ്ത ഏജന്‍സികള്‍ ഒരേ മേഖലയില്‍ത്തന്നെ സമാന്തര അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാതിരിക്കുന്നതിനുള്ള ഏകോപനവും കൃത്യതയും ഉറപ്പ് വരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. എസ്.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ആര്‍. കെ. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ ഡോ. എ.ആര്‍ സുപ്രിയ അധ്യക്ഷത വഹിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...