Wednesday, April 16, 2025 4:10 pm

കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാന്റെ (41) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഉച്ചേയാടെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മഖ്ബറയിലായിരുന്നു ഖബറടക്കം. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി പത്രത്തിന്റെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്.

റിയാദ് നഗരത്തിലടക്കം 24 മണിക്കൂർ കർഫ്യൂ നിലവിലുള്ളതിനാൽ കൂടുതലാളുകൾക്ക് ഖബറടക്കത്തിന് എത്താൻ അനുമതിയുണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ഖബറടക്ക കർമങ്ങൾക്ക് എത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഗവൺമെന്റ് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഈ മാസം രണ്ടിന് രാത്രി 9.30ഓടെയാണ് സഫ്‍വാൻ മരിച്ചത്.

സഫ്‍വാൻ റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. മാർച്ച് എട്ടിന് സന്ദർശക വിസയിൽ റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. സിദ്ദീഖ് തുവ്വൂരിനോടൊപ്പം മറ്റ് സാമൂഹിക പ്രവർത്തകരായ സി.പി. മുസ്തഫ, സിദ്ദീഖ് കല്ലുപറമ്പൻ, മുനീർ മക്കാനിയത്ത് എന്നിവരാണ് തുടക്കം മുതൽ തന്നെ സഹായപ്രവർത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ല : സുപ്രിംകോടതി

0
ന്യൂഡൽഹി: മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി....

ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി ; സംസ്ഥാനത്ത് ആദ്യമായി എന്‍.ക്യു.എ.എസ് , ലക്ഷ്യ...

0
അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍...

പുന്നപ്രയിൽ കടലേറ്റം ശക്തം

0
പുന്നപ്ര : പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നർബോന പള്ളിക്കു...

എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്ന ഫാസിസ്റ്റാണ് നരേന്ദ്രമോദി : മാലേത്ത് സരളാദേവി

0
പത്തനംതിട്ട: രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയേയും ഏകാധിപത്യ പ്രവണതകളെയും എതിര്‍ക്കുന്ന ജനാധിപത്യ...