ട്രെയിനില്‍വെച്ച്‌ മരിച്ച യുവാവിന്റെ മൃതദേഹം റെയില്‍വേ പോലീസ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് എലി ഭക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ട്രെയിനില്‍വെച്ച്‌ മരിച്ച യുവാവിന്റെ മൃതദേഹം റെയില്‍വേ പോലീസ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് എലി ഭക്ഷിച്ച നിലയില്‍. മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേ സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച കുടിലിന് മുന്നിലാണ് റെയില്‍വേ പോലീസ് മൃതദേഹം സൂക്ഷിച്ചത്. തുടര്‍ന്ന് മൃതദേഹം എലി കടിച്ചു. മോര്‍ച്ചറി ഇല്ലാത്തതിനാലാണ് മൃതദേഹം സ്‌റ്റോര്‍ മുറിയില്‍ ഉപേക്ഷിച്ചതെന്നാണ് റെയില്‍വേ പൊലീസിന്റെ വാദം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസിനെതിരെ കേസെടുത്തു.

മൃതദേഹത്തിന്റെ രണ്ട് കണ്ണുകളും എലി ഭക്ഷിച്ച നിലയിലാണ്. ആഗ്ര സ്വദേശിയായ യുവാവാണ് വ്യാഴാഴ്ച കര്‍ണാടക എക്‌സ്പ്രസില്‍ മരിച്ചത്. ട്രെയിനില്‍ അബോധാവാസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്കാണ് യുവാവ് യാത്ര ചെയ്തത്. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് കുടുംബം പരാതി നല്‍കിയത്. രാത്രി 11.30ഓടെ സ്‌റ്റേഷനില്‍ ഇറക്കിയ മൃതദേഹം മുറിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. രാത്രി വൈകിയതിനാലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതിരുന്നതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടാം

0
കൊച്ചി: വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി...