ആഗ്ര: ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വന്തം പിതാവിന്റെ മൃതശരീരം കാറിന് മുകളില്‍ കെട്ടിവച്ച് യുവാവ് ശ്മശാനത്തിലെത്തിച്ചു. ആഗ്രയിലെ മോക്ഷധാമിലാണ് ഹൃദയഭേദകമായ സംഭവം.
കൊവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചതോടെയാണ് നഗരത്തില്‍ ആംബുലന്‍സ് ലഭ്യമല്ലാതായത്. നഗരത്തില്‍ മാത്രം ശരാശരി 600 കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പത് ദിവസത്തിനിടെ 35 ജീവനുകള്‍ പൊലിഞ്ഞു.
ആംബുലന്‍സ് കിട്ടാനായി ആറു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മെയിന്‍പുരി, ഫിറോസാബാദ്, മഥുര , ആഗ്ര എന്നിവിടങ്ങളിലെ ഗുരുതര രോഗികളെ നഗരത്തിലേക്കാണ് അയക്കുന്നത്.