സമുഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം : പി.ടി മാത്യുവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്പ്‌ടോപ്പും മോഡവും പോലിസ് കോടതിയില്‍ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണുര്‍ : കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനെ സമുഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി മാത്യുവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്പ്‌ടോപ്പും ബി.എസ്.എന്‍.എല്‍ മോഡവും പോലിസ് കോടതിയില്‍ ഹാജരാക്കി. കേസിലെ നിര്‍ണ്ണായക തെളിവുകളായ ലാപ്‌ടോപ്പും അനുബന്ധ സാമഗ്രികളും തിങ്കളാഴ്‌ച്ച രാവിലെയാണ് ആലക്കോട് പോലിസ് തളിപ്പറമ്പ്  കോടതിയില്‍ ഹാജരാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ ആലക്കോട് സിഐ കെ.വിനോദന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച്ച കരുവഞ്ചാല്‍ ടൗണിന് സമീപം വായാട്ടുപറമ്പ് റോഡിലെ പി.ടി മാത്യുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ലാപ്‌ടോപ്പും മറ്റും പിടിച്ചെടുത്തത്.

റെയ്ഡ് നടക്കുന്ന സമയത്ത് പി.ടി.മാത്യുവും ഭാര്യയും അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. പി.ടി മാത്യുവിന്റെ പേരിലുള്ള ബി.എസ്.എന്‍.എന്‍ ലാന്‍ഡ് ഫോണ്‍ നമ്പര്‍ ബന്ധപ്പെടുത്തിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് സോണി സെബാസ്റ്റ്യനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി ജോണ്‍ ജോസഫ് എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് സൈബര്‍ പോലിസ് കണ്ടെത്തിയിരുന്നു. കോടതി അനുമതിയോടെ ലാപ്‌ടോപ്പ് ഇനി സൈബര്‍ പോലിസ് സഹായത്തോടെ പരിശോധിച്ച ശേഷമാകും ഇനി കേസിലെ അനന്തര നടപടികള്‍ സ്വീകരിക്കുകയെന്ന് ആലക്കോട് സിഐ കെ.വിനോദന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...