ചിക്കന്‍ കറിയില്‍ ചത്ത എലി ; ചിത്രങ്ങളും വിഡിയോയും ട്വിറ്ററില്‍ ; ഞെട്ടല്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചിക്കന്‍ കറിയില്‍ നിന്നും ചത്ത എലിയെ കിട്ടിയെന്ന് ഉപഭോക്താവ്. ട്വിറ്ററിലാണ് ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലുധിയാനയിലെ പ്രകാശ് ദാബയില്‍ നിന്നുമാണ് വൃത്തിഹീനമായ ഭക്ഷണം ലഭിച്ചതെന്നും ഇയാള്‍ കുറിച്ചു. റസ്റ്റൊറന്റിന്റെ ഉടമ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാവും പ്രവര്‍ത്തിക്കുന്നതെന്നും സൂക്ഷിക്കണമെന്നുമുള്ള കുറിപ്പോടെയാണ് ഇയാള്‍ വിഡിയോ ഉള്‍പ്പടെ പങ്കുവച്ചിരിക്കുന്നത്. അതേസമയം കറിയില്‍ നിന്നും ചത്ത എലിയെ കിട്ടിയെന്ന വാര്‍ത്ത ഭക്ഷണശാല അധികൃതര്‍ നിഷേധിച്ചു.

ഇതേച്ചൊല്ലി ഭക്ഷണം കഴിക്കാനെത്തിയയാളും കടയുടമയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 31 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ട്വിറ്റര്‍ വിഡിയോയില്‍ സ്പൂണ്‍ കൊണ്ട് എലിയെ കോരിയെടുക്കുന്നതും കാണാം.അങ്ങേയറ്റം വൃത്തിഹീനമാണ് റസ്റ്റൊറന്റിലെ അടുക്കളയെന്നും ഇവര്‍ ട്വീറ്റില്‍ കുറിച്ചു. ആശങ്കപ്പെടുത്തുന്നതാണ് പുറത്തുവന്ന വാര്‍ത്തയെന്നും കൃത്യമായി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ പലരും കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...