സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ് ; നൂറോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ബിഹാറിലെ സ്കൂളില്‍‌ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. നൂറോളം വിദ്യാര്‍ഥികള്‍ക്ത് ഭക്ഷ്യവിഷബാധയേറ്റു. മേയ് 27ന് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിലുള്ള സർക്കാർ സ്‌കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോഗ്ബാനി മുനിസിപ്പൽ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമൗന മിഡിൽ സ്‌കൂളിലാണ് സംഭവം. കിച്ചഡിയിലാണ് ചത്ത പാമ്പിനെ കണ്ടത്. 150 ഓളം വിദ്യാര്‍ഥികള്‍ ഇതു കഴിച്ചിരുന്നു. രാവിലെ 9 മണിയോടെ പ്രദേശത്തുള്ള ഒരു എന്‍ജിഒ പാകം ചെയ്ത ഭക്ഷണം സ്കൂളിലെത്തിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയതോടെ സ്കൂള്‍ പരിസരം സംഘര്‍ഷാവസ്ഥയിലായി.സാഹചര്യം രൂക്ഷമായതോടെ സ്‌കൂൾ അധ്യാപകർ പ്രവേശന കവാടം അടച്ചു. അതിനിടെ, പ്രകോപിതരായ ആളുകള്‍ സ്‌കൂളിന് പുറത്ത് ഗേറ്റ് ബലമായി തകർക്കാൻ ശ്രമിക്കുകയായിരുന്നു. എസ്ഡിഎം, എസ്ഡിഒ, ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....