കനാലില്‍ അഞ്ജാത മൃതദേഹം ; കരയ്ക്കുകയറ്റാന്‍ 2000 രുപ കൂലി ചോദിച്ച് തൊഴിലാളി ; സിഐ കനാലില്‍ ചാടി മൃതദേഹം കരയ്ക്കുകയറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : കനാലില്‍ കണ്ടെത്തിയ അഞ്ജാത മൃതദേഹം കരയ്ക്കുകയറ്റാന്‍ 2000 രുപ കൂലി ചോദിച്ച തൊഴിലാളിയെ കാഴ്ചക്കാരനായി നിര്‍ത്തി  സി.ഐ കനാലില്‍ ചാടി മൃതദേഹം കരയ്ക്കുകയറ്റി.  പത്തനാപുരം സി.ഐ അന്‍വറാണ് ഇങ്ങനെ താരമായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപമാണ്  അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവെച്ച്‌ കനാലില്‍ ഇറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലില്‍ സി.ഐ. ഇറങ്ങിയതോടെ മറ്റൊരാളും സഹായിക്കാനെത്തി.

പുറത്തെടുത്ത മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അടിഞ്ഞു കൂടിയ മാലിന്യത്തില്‍ തട്ടിക്കിടന്ന മൃതദേഹം ഏതുനിമിഷവും നീര്‍പ്പാലത്തിലേക്ക് ഒഴുകിപ്പോകാന്‍ സാധ്യത ഏറെയായിരുന്നു. മൃതദേഹം കരയ്ക്ക് എത്തിക്കാന്‍ വെള്ളത്തിലിറങ്ങിയ പത്തനാപുരം സിഐ അന്‍വര്‍ സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...