അഫ്ഗാനിസ്താൻ പൗരർക്ക് സ്വമേധയാ പാകിസ്താൻ വിടാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ഇസ്‍ലാമാബാദ്: പാകിസ്താനിൽ കഴിയുന്ന അഫ്ഗാനിസ്താൻ പൗരർക്ക് സ്വമേധയാ രാജ്യംവിടാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പാക് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഇവരുടെ അറസ്റ്റുണ്ടായേക്കും. പ്രവിശ്യാസർക്കാരുമായിച്ചേർന്നാണ് നടപടി ഏകോപിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നാഖ്‍വി പറഞ്ഞു. ജനുവരിയിലാണ് അഫ്ഗാൻ പൗരത്വ കാർഡ് (എസിസി) കൈവശമുള്ളവരോട് രാജ്യംവിടാൻ ഭരണകൂടം ഉത്തരവിട്ടത്.

അല്ലെങ്കിൽ നിർബന്ധിത നാടുകടത്തലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിൽനിന്നുള്ള നിയമവിരുദ്ധകുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിയുടെ രണ്ടാംഘട്ടമാണിത്. 2023-ലാണ് ആദ്യഘട്ടമാരംഭിച്ചത്. യുഎൻ അഭയാർഥി സംഘടനയായ യുഎൻഎച്ച്‌സിആറിന്റെ അംഗീകൃത രജിസ്‌ട്രേഷൻ കാർഡുള്ളവർക്കും രാജ്യം വിടാൻ നിർദേശമുണ്ട്. 25 ലക്ഷം അഫ്ഗാൻ പൗരരാണ് പാകിസ്താനിലുള്ളത്. അതിൽ 8.4 ലക്ഷംപേർക്കാണ് എസിസി കാർഡുള്ളത്. 17 ലക്ഷം അഫ്ഗാൻപൗരർ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പാകിസ്താൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...