മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി ; മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : സംശയാസ്പദയ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ പിടികൂടി പരിശോധിച്ചതിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പോലീസും ചേർന്നാണ് ലഹരി വസ്തുക്കൾ ഉൾപ്പെടെ പ്രതികളെ പിടികൂടിയത്. മംഗൽപാടി സോങ്കാൽ എന്ന സ്ഥലത്തു നിന്നുമാണ് പ്രതികളെ എംഡിഎംഎയുമായി പിടികൂടിയത്.
കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന അഷ്‌റഫ് എ എം(26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്ക എന്ന സ്ഥലത്തു താമസിക്കുന്ന ഷംസുദ്ധീൻ എ കെ(33) എന്നിവരാണ് പിടിയിലായത്. 43.77 ഗ്രാം എംഡിഎംഎ മൂവരിൽ നിന്നുമായി കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം രഹസ്യവിവരം ശേഖരിക്കുന്നതിനായി പെട്രോളിങ് ഡ്യൂട്ടിക്ക് വന്ന ഡാൻസാഫ് സ്‌ക്വാഡിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്പെടുത്തിയത്.

മൂന്ന് പേർ ഒറ്റപ്പെട്ട കുറ്റിക്കാടുള്ള സ്ഥലത്ത് നിൽക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിക്കാൻ ചെന്നപ്പോഴാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ പോലീസ് പിന്നാലെ ഓടി കീഴ്പ്പെടുത്തി. കാസർകോട് എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, അനന്തകൃഷ്ണൻ, എ എസ് ഐ അതുൽ റാം എന്നിവർ ഉണ്ടായിരുന്നു. ഒന്നാം പ്രതിയായ അഷ്‌റഫ് മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 50 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ്, സാദിഖ് ലഹരി കേസിലും കാപ്പ കേസിലും കാപ്പ നിയമം ലംഘിച്ച കേസിലും പ്രതിയാണ് ഷംസുദ്ധീൻ അടിപിടിക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...