കൊച്ചി: സഹോദരനെ കൊലപ്പെടുത്തി ഒളിവില്‍പോയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വയലാര്‍ ചിറയില്‍ എട്ടുപുരയ്ക്കല്‍ ബാബുവാണു മരിച്ചത്. കഴിഞ്ഞ 23-നാണ് ചേര്‍ത്തലയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ അനുജനെ കുത്തിക്കൊന്നത്. തിങ്കളാഴ്ച വൈകിട്ടോടെ എറണാകുളം കൊളംബോ ജംഗ്ഷനു സമീപത്തെ രാധാ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് മുറിയെടുത്ത ഇയാളെ പിന്നീട് പുറത്തുകാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹോദരനെ കൊലപ്പെടുത്തി ഒളിവില്‍പോയ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍
RECENT NEWS
Advertisment