റിസ്വാനയുടെ മരണം ; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകരയിൽ യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ ഈ മാസം ഒന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്.

ഷംനാസിന്റെ അമ്മയും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് റിസ്വാനയുടെ കുടുംബം വടകര റൂറൽ എസ്പിക്ക് പരാതി നൽകി. ലോക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...