കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കക്കി ഡാമില്‍ നിന്ന് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

സീതത്തോട്: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വഴി കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കക്കി ഡാമില്‍ നിന്ന് കണ്ടെടുത്തു. ആങ്ങമൂഴി പാലത്തടിയാര്‍ രാമചന്ദ്രന്റെ (45) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ മൂഴിയാര്‍ പോലീസും വനംവകുപ്പും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയത്. കഴിഞ്ഞ 18 ന് രാവിലെയാണ് രാമചന്ദ്രന്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി പോയത്. ഇേദ്ദഹത്തെ അന്നു മുതല്‍ കാണാനില്ലെന്ന് കാട്ടി ഒപ്പം കഴിഞ്ഞിരുന്ന കൃഷ്ണന്‍ കാണി മൂഴിയാര്‍ പോലീസില്‍ 21 ന് പരാതി നല്‍കി.

ഇയാള്‍ സഞ്ചരിച്ചിരുന്ന ചങ്ങാടം കക്കി ഡാമില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ഇതില്‍ ഒരു കെട്ടു വിറകും ഭക്ഷണവും ഉണ്ടായിരുന്നു. രാമചന്ദ്രന്‍ ഡാമില്‍ വീണിരിക്കാമെന്ന സംശയത്തില്‍ 22 ന് ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസും വനംവകുപ്പും ചേര്‍ന്ന് തെരച്ചില്‍ തുടര്‍ന്നു വരികയായിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മൂന്നു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് മൃതദേഹം വെള്ളത്തില്‍ നിന്ന് മുങ്ങിയെടുത്തത്. ദിവസങ്ങളുടെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

രാമചന്ദ്രന്‍ അവിവാഹിതനാണ്. ബന്ധുക്കളെപ്പെറ്റിയും വിവരമില്ല. കൃഷ്ണന്‍ കാണിക്കൊപ്പമായിരുന്നു താമസം. വനവിഭവങ്ങള്‍ ശേഖരിച്ച്‌ വിറ്റാണ് ജീവിക്കുന്നത്. രാവിലെ ഒരു ചങ്ങാടത്തില്‍ ഡാം മുറിച്ചു കടന്ന് വനത്തില്‍ കയറി കുന്തിരിക്കം പോലുള്ള വനവിഭവങ്ങള്‍ ശേഖരിച്ച്‌ വൈകുന്നേരം മടങ്ങുന്നതാണ് പതിവ്. ഇയാള്‍ക്ക് പല വിധ അസുഖങ്ങളും ഉള്ളതായി പറയുന്നു.

കൃത്യമായി എവിടേക്ക് പോകുന്നുവെന്ന് പറയാത്തതിനാല്‍ ആരും ഇയാളെ ശ്രദ്ധിക്കാറില്ലായിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച്‌ വില്‍ക്കാന്‍ പോയതാണെന്നാണ് പലരും കരുതിയിരുന്നത്. രണ്ടു ദിവസമായിട്ടും കാണാതെ വന്നപ്പോള്‍ ഇവര്‍ നടത്തിയ തെരച്ചിലില്‍ ഒഴുകി നടക്കുന്ന ചങ്ങാടം കണ്ടു. അതിനുള്ളിലെ ഭക്ഷണവും വിറകും കണ്ടപ്പോഴാണ് ഡാമില്‍ വീണിരിക്കാമെന്ന് സംശയിക്കുന്നത്. കാണാതാകുമ്ബോള്‍ കൈലിയും ഷര്‍ട്ടുമായിരുന്നു വേഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...