പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും മരിച്ചതില്‍ പോലീസിനെതിരെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കൊട്ടേക്കാട് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. കാണാതായ ഇരുവരെയും കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പരാതി. കൊട്ടേക്കാട് സ്വദേശി രഞ്ജിത്ത് (24) 14 വയസുകാരിയും ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ മെയ് 14 മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ ബന്ധുക്കളും സ്വന്തം നിലയില്‍ ഇരുവരെയും കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അലംഭാവമുണ്ടായെന്ന ആരോപം മലമ്പുഴ പോലീസ് നിഷേധിച്ചു. വിഐപി സുരക്ഷാ ജോലിക്കിടയിലും യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം നടത്തിയിരുന്നെന്ന് പോലീസ് വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....