ഉന്നാവ്: മരണ സര്‍ട്ടിഫിക്കറ്റില്‍ ‘ശോഭനമായ ഭാവി’ ആശംസിക്കാമെന്നാണ് ഉത്തര്‍ പ്രദേശിലെ ഉന്നാവ് ജില്ലയിലെ ഒരു ഗ്രാമമുഖ്യന്‍ തെളിയിക്കുന്നത്. കഴിഞ്ഞ മാസം മരിച്ച വയോധികന്റെ മരണ സര്‍ട്ടിഫിക്കറ്റിലാണ് സിര്‍വാരിയ ഗ്രാമ മുഖ്യന്‍ ശോഭനമായ ഭാവി ആശംസിച്ചിരിക്കുന്നത്. ജനുവരി 22നാണ് ലക്ഷ്മി ശങ്കര്‍ അസുഖബാധിതനായി മരിക്കുന്നത്. തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റിനായി ലക്ഷ്മി ശങ്കറിന്റെ മകന്‍ ഗ്രാമമുഖ്യന്‍ ബാബുലാലിന് അപേക്ഷ നല്‍കി. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രമല്ല അതില്‍ ആശംസ അറിയിക്കാനും ബാബുലാല്‍ തയാറായി. സര്‍ട്ടിഫിക്കറ്റ് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഗ്രാമമുഖ്യന്‍ ക്ഷമ ചോദിക്കുകയും പുതിയ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
മരണ സര്‍ട്ടിഫിക്കറ്റില്‍ ‘ശോഭനമായ ഭാവി’ ആശംസിച്ച് ഉന്നാവ് ജില്ലയിലെ ഒരു ഗ്രാമ മുഖ്യന്‍
RECENT NEWS
Advertisment