വടക്കാഞ്ചേരി : മുള്ളൂർക്കര വാഴക്കോട് മഹല്ല് ഖത്തീബ് പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചു വർഷമായി വാഴക്കോട് മഹല്ല് ജുമാമസ്ജിദിൽ ഖത്തീബായി സേവനം ചെയ്യുന്ന കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുസ്സമദ് സഖാഫിയാണ് (44) ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.45ന് അസർ നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുല്ലയുടെ മകനാണ്. ഇദ്ദേഹത്തിെൻറ േജ്യഷ്ഠൻ രണ്ടുമാസം മുമ്പ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. തിരുവേഗപ്പുറ സ്വദേശിയായ ഇദ്ദേഹം പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ മരുതൂരിലാണ് താമസിക്കുന്നത്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുല്ല മിദ്ലാജ്, മുഹമ്മദ് മിൻഹാജ്.