കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) സബാഹ് സാലെം പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
5 മാസം മുമ്പാണ് ഇദ്ദേഹം കുവൈത്തില്‍ എത്തിയത്. വിസാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരുന്നതിനിടയിലാണ് രാജ്യത്ത് കൊറോണ പ്രതിസന്ധി തുടങ്ങിയത്. ഇതേ തുടര്‍ന്ന് ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു. നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ സബിത. രണ്ടു മക്കളുണ്ട്.