എല്ലാ കടകളും സ്ഥാപനങ്ങളും പഞ്ചായത്ത് പരിധിയില്‍ തുറക്കാം ; നഗര പ്രദേശത്ത് മൊബൈൽ ഷോപ്പുകൾ, ചെറുകിട തുണിക്കടകൾ, ഫാൻസി ഷോപ്പുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണിൽ കേന്ദ്ര മാർഗ നിർദ്ദേശങ്ങളനുസരിച്ച് സം​സ്ഥാ​ന​ത്തെ ഇ​ള​വു​ക​ൾ ക്ര​മീ​ക​രി​ച്ചുള്ള പുതിയ ഉ​ത്ത​ര​വി​റ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ്. ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ്പറേ​ഷ​ൻ പ​രി​ധി ഒ​ഴി​കെയുള്ള  പ്ര​ദേ​ശ​ങ്ങ​ളി​ൽ തുറക്കാം. മ​ൾ​ട്ടി ബ്രാൻഡ്, സിം​ഗി​ൾ ബ്രാ​ൻ​ഡ് മാ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ക​ട​ക​ളു​മാ​ണു തു​റ​ക്കു​ക. റ​സി​ഡ​ൻ​ഷ്യ​ൽ, മാ​ർ​ക്ക​റ്റ് കോംപ്ലക്സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള ക​ട​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ്പറേ​ഷ​ൻ പ​രി​ധി​ക്ക​ക​ത്ത് വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ളി​ലെ ക​ട​ക​ൾ​ക്ക് ഇളവ് അനുവദിച്ചിട്ടില്ല. മൊബൈൽ ഷോപ്പുകൾ, ചെറുകിട തുണിക്കടകൾ, ഫാൻസി ഷോപ്പുകൾ എന്നിവ ഗ്രാമ – നഗര വ്യത്യാസമില്ലാതെ തുറക്കാൻ അനുമതിയുണ്ട്. ചെറുകിട വ്യവസായങ്ങളുടെയടക്കം കാര്യത്തിൽ കേരളം കൂടുതൽ ഇളവുകൾ തേടും. പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാത്രമേ പാ​ടു​ള്ളു.എ​ല്ലാ​വ​രും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ശാ​രീ​രി​ക അ​ക​ലം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കണം.

വർക്ക് ഷോപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ദേശീയ- സംസ്ഥാന പാതകൾക്കരികിലെ വർക്ഷോപ്പുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് അനുമതിയില്ല. ഹോട്ടലുകളിൽ നേരത്തെ ഉള്ള ഇളവുകൾ മാത്രമാണ് ഉണ്ടാവുക. ജ്വല്ലറികളും തുറക്കില്ല. സംസ്ഥാനത്ത് ചെറുകിട വ്യവസായ യൂണിറ്റുകൾ കൂടി പ്രവർത്തനം തുടങ്ങാനും അനുമതിയുണ്ട്, ഇതോടെ ഇവകൂടി സജീവമാവുന്നതോടെ കൂടുതൽ ഇളവുകൾ ചരക്കുനീക്കത്തിലടക്കം വേണ്ടി വരും. ഓറഞ്ച്, ഗ്രീൻ സോണുകളിലും, ഹോട്ട് സ്പോട്ടല്ലാത്ത സ്ഥലങ്ങളിലും മാത്രമാണ് നിയന്ത്രണങ്ങളോടെ ആളുകൾക്ക് കടകളിൽ പോകുവാൻ സാധിക്കുക. അതേസമയം കേ​ന്ദ്ര ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന മു​റ​യ്ക്കു സം​സ്ഥാ​ന​ത്തും പു​തി​യ ഇ​ള​വു​ക​ളെ​ല്ലാം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...