മൂന്നാനി: മീനച്ചിലാറ്റിന്‍ മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. മനയാനി തോമസ് ജോസഫ്(56) ആണ് മരിച്ചത് . തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു തോമസ് . ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത് .
ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു . ഒരു മണിക്കൂര്‍ തെരച്ചിലിനൊടുവിലാണ് തോമസിനെ കണ്ടെത്തിയത്. ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മരംവെട്ട് തൊഴിലാളിയായിരുന്നു തോമസ് . ഭാര്യ: ചെത്തിമറ്റം കഴിഞ്ഞാലില്‍ മോളി. മക്കള്‍: റ്റെസി, റ്റിന്‍സി.