എ.പി.പി.യുടെ മരണം ; അന്വേഷണത്തിന് ഡി.ജി.പി.യുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊല്ലം പരവൂർ മുൻസിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44) ആത്മഹത്യചെയ്ത സംഭവത്തിൽ വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി.) ടി.എ. ഷാജി നിർദേശിച്ചു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ഷീബയോടാണ് രണ്ടാഴ്ചയ്ക്കകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനുസമീപം ‘പ്രശാന്തി’യിൽ അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽനിന്നുണ്ടായ മാനസികപീഡനവും ജോലിസമ്മർദവുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. പ്രോസിക്യൂഷൻ ഡയറക്ടർ ആവശ്യമായ സഹായം നൽകണം.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....