Thursday, April 24, 2025 12:48 pm

എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം ; ഫോറൻസിക് , വിരലടയാള വിദഗ്ദരെത്തി ; അന്വേഷണം ശക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടക്കുമണ്ണത്തെ വാടക വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാ൪ട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് ഇതേ വരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇതോടെയാണ് സംഭവം നടന്ന വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തിയത്. വീടിന്റെ വാതിലുകൾ, തൂങ്ങി മരിച്ച മുറി, വീടിന്‍റെ പരിസരം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തി. വിലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് പരിശോധിക്കുകയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു.

ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന്പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരും പാ൪ട്ടി അനുഭാവികളുടെയും ആവശ്യം. മൃതദേഹം പോസ്റ്റ്മോ൪ട്ടത്തിനു ശേഷം ഇന്നലെ ഖബറടക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്സോ പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ്

0
പത്തനംതിട്ട : പോക്സോ പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ...

ഹൈബ്രിഡ് കഞ്ചാവ് കേസ് ; അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്

0
ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍...

ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടില്ല : ജി സുരേഷ് കുമാര്‍

0
തിരുവനന്തപുരം : നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അവസാന അവസരം നല്‍കുകയാണെന്ന്...

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ

0
തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി...