Tuesday, May 13, 2025 12:21 pm

ബാലഭാസ്‌കറിന്റെയും മകളുടെയും മരണം ; കാർ അമിത വേഗതയിലായിരുന്നുവെന്ന് ലക്ഷ്മിയുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. സുഹൃത്തായ അർജുൻ നാരായണനാണ് കേസിലെ ഏക പ്രതി. ലക്ഷ്മി പ്രതിയെ തിരിച്ചറിഞ്ഞു.അപകട ദിവസം പുലർച്ചെ 12. 30-ന് ചാലക്കുടിയിൽ എത്തിയ ഇന്നോവ കാർ അപകടമുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്ത് എത്തുന്നത് 3. 30 ന് ആയിരുന്നു. പള്ളിപ്പുറത്താണ് കാർ അപകടത്തിൽപ്പെടുന്നതെന്നുമാണ് ലക്ഷ്മി മൊഴികൊടുത്തത്. തന്നെയും ബാലഭാസ്‌കറിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയില്ലെന്ന് ലക്ഷ്മി പറഞ്ഞു.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിൽ നേർന്ന നേർച്ച പൂർത്തിയാക്കാൻ പോയി മടങ്ങവെ ആയിരുന്നു അപകടം. 2018 സെപ്റ്റംബർ 24ന് രാത്രി പൂജ കഴിഞ്ഞ് മടങ്ങി. 25ന് പുലർച്ചെ 3.30ന് പള്ളിപ്പുറത്തിന് സമീപം പല്ലാലിപുരത്തായിരുന്നു അപകടം. അപകടത്തിൽ ബോധം നഷ്ടപ്പെട്ട ലക്ഷ്മിയ്‌ക്ക് ദിവസങ്ങൾക്കു ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. ലക്ഷ്മിയുടെ സഹോദരൻ പ്രസാദാണ് അപകട വിവരം പോലീസിനെ അറിയിച്ചത്.ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കുമാണ് അർജുനെതിരെ കേസെടുത്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

0
കണ്ണൂർ : പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ...

കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

0
ശ്രീനഗര്‍: കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മേഖലയിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0
ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39...

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ശനിയാഴ്ച മുതൽ പുനരാരംഭിക്കും

0
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ്...