മക്കളുടെ മരണം ; ദമ്പതികൾക്ക് 1.99 കോടി നഷ്ടപരിഹാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുണെയിലെ റിസോർട്ടിലുണ്ടായ അപകടത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ്. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി.വി. പ്രകാശൻ, വനജ പ്രകാശൻ എന്നിവരുടെ മക്കളായ നിതിൻ പ്രകാശ് (24), മിഥുൻ പ്രകാശ് (30) എന്നിവർ മരിച്ച സംഭവത്തിലാണ് ഉത്തരവ്. 2020 ഒക്ടോബറിൽ കരന്തിവാലി അഡ്വഞ്ചർ ആൻഡ് അഗ്രോ ടൂറിസം റിസോർട്ടിൽ വിനോദ കേളിക്കിടെ വെള്ളത്തിൽ മുങ്ങിയാണ് ഇരുവരും മരിച്ചത്.

റിസോർട്ട് മാനേജ്മെന്റിന്‍റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു ദമ്പതികൾ കോടതിയെ സമീപിച്ചത്. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് നഷ്ടപരിഹാരം വിധിച്ചത്. റിസോർട്ടിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പുണെ പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാരത്തുക 30 ദിവസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...