Monday, January 13, 2025 6:49 am

പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. പനമരം ടൗണിലെ ചുമട്ട് തൊഴിലാളിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കൈതക്കലിലെ പന്നിക്കോടന്‍ ഷൈജലിന് (40) നേരെയായിരുന്നു ആക്രമണം. തന്നെ മര്‍ദ്ദിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏതാനും ലോഡിംഗ് തൊഴിലാളികളും ചേര്‍ന്നാണെന്ന് ഷൈജല്‍ ആരോപിച്ചു. രാത്രിയായിരുന്നു മാരകായുധങ്ങളുമായി ആക്രമണമെന്ന് ഇദ്ദേഹം പറയുന്നു. ആക്രമണത്തിൽ തലക്കും പുറത്തും ഉള്‍പ്പെടെ പരിക്കേറ്റ ഷൈജല്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജലിന്റെ ശരീരമാസകലം മര്‍ദ്ദമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ദ്വാരകയില്‍ നടന്ന പോളിടെക്‌നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു പനമരത്തെ ആക്രമണം. കോളേജിലെ സംഘര്‍ഷത്തില്‍ പനമരത്തെ എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം രാത്രി പത്തുമണിയോടെ രണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി മടങ്ങിയതിന് പിന്നാലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് ഷൈജലിന് നേരെയുണ്ടായ ആക്രമണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍കപ്പ് കിരീടം ചൂടി

0
ജിദ്ദ : റയല്‍ മാഡ്രിഡിനെ 5-2 സ്‌കോറിന് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ്...

അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ താത്കാലിക സമവായം

0
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ താത്കാലിക സമവായം. നാളെ...

ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ ചെന്നാൽ ഇനി ഇന്ധനം കിട്ടില്ല

0
ലഖ്‌നോ : ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ ചെന്നാൽ ഇനി ഇന്ധനം കിട്ടില്ല. ഉത്തർപ്രദേശ്...

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം ; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്കത്ത് : ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ...