വനപാലകരുടെ കസ്റ്റഡിയില്‍ ചിറ്റാറിലെ മത്തായിയുടെ മരണം ; തുടരന്വേഷണത്തിന് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വെച്ച് ചിറ്റാര്‍ കുടപ്പന സ്വദേശി മത്തായി മരിച്ച സംഭവത്തിന്റെ തുടരന്വേഷണത്തിന് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് മൂന്ന് മാസത്തിനകം പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ വനം വകുപ്പ് പെരുനാട് വനമേഖലയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തതായി ആരോപിച്ചാണ് 2020 ജൂലൈ 20 ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസിയും കര്‍ഷകനുമായ മത്തായിയെ കസ്റ്റഡിയിലെടുത്തത്.

മതിയായ രേഖകളില്ലാതെ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം അടുത്ത ദിവസം ഇവരുടെ കുടുംബ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. ഏഴു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് സി.ബി.ഐ കേസെടുത്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നാവശ്യപ്പെട്ടാണ് മത്തായിയുടെ കുടുംബം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട തിരുവനന്തപുരം സി.ബി.ഐ കോടതി മൂന്ന് മാസത്തിനകം പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ കിട്ടണമെന്നും പുനരന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...