മിഥുമോഹന്റെ മരണം ; പോലിസ് നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര വഴുതൂർ ജനാർദ്ദനത്തിൽ ജെ. മോഹൻ നായരുടെ മകൻ മിഥു മോഹന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ചു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ടൗണിൽ പ്രതിഷേധം നടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി നെയ്യാറ്റിൻകര സ്വദേശി അക്ഷരയുമായി മിഥു മോഹൻ സ്നേഹബന്ധത്തിലായിരുന്നു. രണ്ടു കുടുംബങ്ങളും ചേർന്നു ഇരുവരുടെയും വിവാഹമുൾപ്പെടെ പറഞ്ഞു ഉറപ്പിച്ചിരുന്നു അങ്ങനെയിരിക്കെ പെട്ടെന്നുണ്ടായ അക്ഷരയുടെ പിന്മാറ്റം മിഥുവിനെ മാനസികമായി അസ്വസ്ഥനാക്കിയിരുന്നു.നേരിട്ടും ഫോൺ മുഖേനയും പലതവണ മിഥു ബന്ധം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അക്ഷര മുഖവിലക്കെടുക്കാതെ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അതിൽ മനംനൊന്താണ് മിഥു ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിവാഹ വാഗ്ദാനം നൽകി അക്ഷരയും മാതാവ് വിനയയും പലതവണയായി മൂന്ന് ലക്ഷത്തിലേറെ തുക കൈപ്പറ്റിയിട്ടുണ്ട് ഇതിനുപുറമേ അക്ഷരക്ക് നാൽപതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പും എൺപതിനായിരം രൂപ വിലവരുന്ന ഐ ഫോണും ഇരുപതിനായിരം രൂപ വിലവരുന്ന സ്പോർട്സ് കിറ്റും ഒരുപവന്റെ സ്വർണ മാലയും നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്യുകയും പിന്നീട് അതിൽ നിന്ന് പിന്മാറുകയും ചെയ്തതിലെ മനോവിഷമം കാരണമാണ് മിഥു മോഹൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. വ്യക്തമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.ആർച്ചറി, ബോൾ ബാഡ്മിന്റൺ വിഭാഗങ്ങളിൽ ദേശീയ തലത്തിൽ പങ്കെടുത്ത് പല തവണ വിജയിച്ചിട്ടുള്ള ദേശീയ കായികതാരം കൂടെയാണ് മിഥു മോഹൻ.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...