മോഡൽ ഷഹാനയുടെ മരണം ; ബന്ധുക്കളുടെ മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മോഡൽ ഷഹാനയുടെ മരണത്തിൽ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. ചെറുവത്തൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഷഹാനയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആത്മഹത്യ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും സഹോദരൻ ബിലാൽ പറഞ്ഞു. മുറിയിൽ രണ്ട് ഗ്ലാസ് ചായ ഉണ്ടാക്കിവെച്ചിരിക്കുന്നത് കണ്ടു. ഷഹാന ചായ കുടിക്കുന്ന ആളല്ല. അപ്പോൾ ആ ചായ ആർക്കുവേണ്ടിയാണെന്നത് വ്യക്തമാവണം.

തൂങ്ങിനിൽക്കുന്ന സമയത്ത് ഒറ്റക്ക് ഷഹാനയെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുകിടത്തിയെന്നാണ് ഭർത്താവ് പറഞ്ഞത്. അതിലും വ്യക്തത വരണമെന്ന് സഹോദരൻ പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി കെ സുദർശനന്റെ  നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലേക്ക് എത്തിയത്. ഷഹാനയുടെ ഉമ്മ, സഹോദരൻ എന്നിവെർ ഉൾപ്പെടെ ആറു പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സജ്ജാദിന്റെ  സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...