Friday, May 9, 2025 6:57 pm

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞിന്റെയും മരണം ; ഭ‍ർത്താവ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് റിമാന്റിൽ. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലാണ്. ചൊവാഴ്ച വൈകിട്ടാണ് വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവർക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിനുണ്ടായതും വലിയ വീഴ്ചയാണ്. ജില്ലയിൽ അക്യുപങ്ചർ രീതിയിൽ വീട്ടിൽ പ്രസവങ്ങൾ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നൽകിയിട്ടും പോലീസ് അവഗണിച്ചു.

ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പോലീസ് വീട്ടിൽ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങുന്നതും. തിരുവനന്തപുരം ജില്ലയിൽ അശാസ്ത്രീയമായ രീതിയിൽ വീടുകളിൽ പ്രസവം നടക്കുന്നുണ്ടെന്ന വിവരം ആരോഗ്യവകുപ്പിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ആശുപത്രികളിൽ പോകാൻ ചിലർ ആദ്യം മടിച്ചാലും ആരോഗ്യപ്രവർത്തകർ നിർബന്ധിക്കുന്നതോടെ ഒട്ടുമിക്കവരും ചികിത്സയ്ക്ക് തയാറാകും. ചുരുക്കം ചിലർ കടുംപിടുത്തം തുടരും. നവംബർ, ഡിസംബർ മാസങ്ങളായി നഗരാതിർത്തിയിൽ തന്നെ രണ്ട് വീടുകളിൽ പ്രസവം നടന്നിരുന്നു. അക്യുപങ്ചർ രീതിയിലായിരുന്നു ഈ പ്രസവങ്ങൾ. ഗ്രാമീണമേഖലകളിലും ചില കേസുകൾ കണ്ടെത്തി.

അശാസ്ത്രീയമായ രീതിയിൽ ഇങ്ങനെ പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിചുളള വിവരം ഉൾപ്പെടുത്തി ഡിസംബറിൽ എസ്.പിക്ക് കത്ത് നൽകിയെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നൽകുന്ന വിവരം. പിന്നെ ഒരു നടപടിയും ഉണ്ടായില്ല. പോലീസ് സഹായമില്ലാതെ ഇത്തരം സ്ഥാപനങ്ങളെ തടയാനാകില്ല എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ ബലം പ്രയോഗിച്ച് ഗർഭിണികളെ ആശുപത്രിയിൽ കൊണ്ടുപോകാനാകില്ലല്ലോ എന്നാണ് പോലീസ് പറയുന്നത്. പക്ഷെ അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് മാസങ്ങൾക്ക് മുമ്പേ വിവരം കിട്ടിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. ഇത്തരം കേന്ദ്രങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു ; ഷാഫി പറമ്പിൽ

0
കോഴിക്കോട്: കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം പദവിയല്ലെന്നും പുതിയ ഉത്തരവാദിത്തമാണെന്നും ഷാഫി...

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....