മൂന്നാം സീറ്റ് ; പിന്നോട്ടുപോയിട്ടില്ല, ഞങ്ങൾ വർത്തമാനം പറഞ്ഞാൽ അതുതന്നെയേ ഉണ്ടാകൂ ; കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലോക്‌സഭയിൽ മൂന്നാംസീറ്റെന്ന ആവശ്യത്തിൽനിന്ന് മുസ്‌ലിംലീഗ് പിറകോട്ടു പോയിട്ടില്ലെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇക്കാര്യം ഇനിയും ഉന്നയിക്കേണ്ട കാര്യമില്ല. ഞങ്ങൾ വർത്തമാനം പറഞ്ഞാൽ അതുതന്നെയേ ഉണ്ടാകൂ. നേരത്തെയുള്ള നിലപാടിൽ യാതൊരു വ്യത്യാസവുമില്ല – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽച്ചേർന്ന അടിയന്തര യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വിദേശത്തു പോകുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയസാഹചര്യം വിലയിരുത്താനാണ് യോഗം ചേർന്നത്.

സ്ഥാനാർഥിപ്രഖ്യാപനം വൈകിയിട്ടില്ലെന്നും ഒന്നിലധികം സീറ്റുകളുള്ള പാർട്ടികളൊന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് യാത്രയ്ക്കിടെ യു.ഡി.എഫ്. യോഗമുണ്ടാകും. അതിനുശേഷം പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കും. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...