മുംതാസ് അലിയുടെ മരണം ; സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയിലിങ്‌ , ദമ്പതിമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തില്‍ മംഗളൂരു സിറ്റി പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൃഷ്ണപുര സൂറത്ത്കല്‍ സ്വദേശികളായ റഹ്‌മത്ത് എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് ഷുഹൈബുമാണ് അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റഹ്‌മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. ഒക്ടോബര്‍ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.

ഡിസിപി സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍, മംഗളൂരു നോര്‍ത്ത് സബ്-ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകാന്തും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു. മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് മംഗളൂരു പോലീസ് ആദ്യമേ പറഞ്ഞിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള പരാതിയും ലഭിച്ചിരുന്നു. മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹ്യുദ്ദീന്‍ ബാവയുടെ സഹോദരന്‍ കൂടിയാണ് മുംതാസ് അലി. ഒക്ടോബര്‍ ആറാം തീയതി ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതായത്. കൊച്ചി-പനവേല്‍ ദേശീയ പാത 66-ല്‍ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്ന നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു.

സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടര്‍ന്ന് അലിയ്ക്കായി പുഴയില്‍ വ്യാപകമായ തിരച്ചിലാണ് നടന്നത്. ഒക്ടോബര്‍ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സംഘത്തിന്റെ തുടര്‍ച്ചയായ ബ്ലാക്ക്മെയിലിങ്ങിനും പണം തട്ടിയെടുക്കലിനും ഒടുവിലാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആദ്യംമുതലേ ആരോപണം ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...