31 C
Pathanāmthitta
Tuesday, June 6, 2023 5:27 pm
smet-banner-new

കസേര കൊണ്ട് തലയ്ക്കടിച്ചു ; പ്രവീൺനാഥിന്റെ മരണത്തിൽ റിഷാനയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹയാത്രിക

തിരുവനന്തപുരം: ട്രാന്‍സ്മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. റിഷാനയില്‍ നിന്നും പ്രവീണ്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സഹയാത്രകി രംഗത്ത് എത്തിയിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് റിഷാനയില്‍ നിന്ന് നിരവധി പീഡനങ്ങളാണ് പ്രവീണ്‍ നാഥിന് ഏല്‍ക്കേണ്ടി വന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും സഹയാത്രിക പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ഏപ്രില്‍ രണ്ടിന് റിഷാന അയ്ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചിരുന്നു. അന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍നോട് അപകടം സംഭാവിച്ചെന്നാണ് പ്രവീണ്‍ പറഞ്ഞത്. പിന്നീട് ഏപ്രില്‍ 10നും റിഷാനയില്‍ നിന്ന് പ്രവീണിന് ആക്രമണം നേരിട്ടു. പ്രവീണിനെ അടിവയറ്റില്‍ ചവിട്ടുകയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയുമായിരുന്നു. സഹയാത്രിക ഇടപെട്ടാണ് പ്രവീണിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ചികിത്സയ്ക്കിടയില്‍ പ്രവീണ്‍ ഏപ്രില്‍ 10നും ഏപ്രില്‍ 2നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നുവെന്നും സഹയാത്രിക ചൂണ്ടിക്കാണിക്കുന്നു.

KUTTA-UPLO
bis-new-up
self
rajan-new

സഹയാത്രികയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

ഞങ്ങളുടെ സുഹൃത്തും സഹപ്രവര്‍ത്തകനും സഹയാത്രികനും ആയ പ്രവീണ്‍നാഥിന്റെ വിയോഗവുമായി ബന്ധപ്പെട്ട് സഹയാത്രിക നടത്തുന്ന പ്രസ്താവന

*മുന്നറിയിപ്പ് : ശാരീരികവും ലൈംഗീകവുമായ അക്രമങ്ങളുടെയു0 ശാരീരിക അപമാനങ്ങളുടെയു0 വിവരണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രസ്താവനയില്‍ വേദനാജനകവു0 അസ്വസ്ഥകരവുമായ വിവരണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. എന്നാലു0 ഇതു വായിക്കുന്നവരില്‍ പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കോ0. വായിക്കുന്നതിന് മുന്‍പ് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാ9 ശ്രദ്ധിക്കുമല്ലോ..*

ട്രാന്‍സ്‌മെന്‍ ആക്ടിവിസ്റ്റു0 സഹയാത്രികയുടെ ജീവനക്കാരനും നമ്മുടെ പ്രിയ സുഹൃത്തുമായ പ്രവീണ്‍നാഥ് 2023 മെയ് 3 നു മാരകമായ വിഷാംശം അടങ്ങുന്ന പദാര്‍ത്ഥങ്ങള്‍ കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞു. പാലക്കാട് ഉള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അന്നേ ദിവസം ജോലിയില്‍ നിന്നും അവധി എടുത്ത പ്രവീണിനെ പിന്നീട് തൃശ്ശൂരിലെ വാടക വീട്ടില്‍, വിഷാംശം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും അയാള്‍ ഒറ്റക്ക് ആയിരുന്നു എന്നു0 കമ്മ്യൂണിറ്റി സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രവീണിനെ എത്തിച്ചിരുന്നു. എന്നാല്‍ മെയ് 4നു സമയം ഏകദേശം വൈകുന്നേരം 4 PMനു പ്രവീണ്‍ വെന്റിലേറ്ററില്‍ വച്ചു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞു.

മരിക്കുന്നതിനു മുന്‍പ് ഉള്ള മാസം പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെ ആണ് കടന്ന് പോയിരുന്നത്. തന്റെ പങ്കാളിയുമാള്ള ബന്ധത്തെ ചൊല്ലി നേരിടേണ്ടി വന്ന സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും തുടര്‍ച്ചയായ മാധ്യമ വിചാരണകളു0 തന്നെ എങ്ങനെ ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും പ്രവീണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രേഖപെടുത്തിയിരുന്നു. തങ്ങളുടേത് ഒരു മാതൃകാ ബന്ധം ആണ് എന്ന പ്രതിച്ഛായ നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകത അയാള്‍ക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രവീണ്‍ തന്റെ പങ്കാളിയില്‍ നിന്നും അനുഭവിച്ച ശാരീരികവും ലൈ0ഗികവും ആയ അക്രമങ്ങളെ കുറിച്ചുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടൊപ്പം ഞങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.

വിവാഹത്തിന് മുന്‍പും ശേഷവും പ്രവീണ്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയില്‍ വെച്ച് ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസം ആണ് സംഗതികള്‍ വഷളാകുന്ന സ്ഥിതിയില്‍ എത്തിച്ച മൂന്നു സംഭവങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലും, മെഡിക്കല്‍ കോളജിലും റിപ്പോര്‍ട്ട് ചെയ്യപെടുന്നതും.
ഏപ്രില്‍ 2നു റിഷാന അയ്ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിക്കുകയുണ്ടായതിനെ തുടര്‍ന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍നോട് അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്.

പിന്നീട് ഏപ്രില്‍ 10നു റിഷാന, പ്രവീണിനെ അടിവയറ്റില്‍ ചവിട്ടുകയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീണിനെ ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീണ്‍ ഏപ്രില്‍ 10നും ഏപ്രില്‍ 2നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ബന്ധപെട്ടപ്പോള്‍ പ്രവീണ്‍ റിഷാനക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു.

ശേഷം, ഏപ്രില്‍ 20നു രാത്രി പ്രവീണിന് റിഷാനയില്‍ നിന്നും പല തരത്തില്‍ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തല്‍, ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കല്‍, ബന്ധനസ്ഥനാക്കല്‍, ലൈംഗിക പീഡനം, ഒരു ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തില്‍ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ടീം ഏപ്രില്‍ 21നാണ് ഈ വിവരങ്ങള്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ഏപ്രില്‍ 22നു തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവീണിനെ എത്തിച്ചു. മുറിവുകള്‍/അതിക്രമം രേഖപ്പെടുത്തിയാലും റിഷാനക്ക് എതിരെ കേസ് ആക്കില്ല എന്ന ഉറപ്പില്‍ ആണ് പ്രവീണ്‍ ആശുപത്രയിലേക്ക് വരാന്‍ തയ്യാറായത്. പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായാല്‍ റിഷാനയുടെ ആളുകളില്‍ നിന്നും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തനിക്കു ഭയമാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്. ജില്ലാ ആശുപത്രിയിലും കൂടാതെ മെഡിക്കല്‍ കോളജ് ENT വിഭാഗത്തിലും പ്രവീണ്‍, നടന്ന സംഭവങ്ങള്‍ വിവരിച്ചു (കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ നീര് വന്നിട്ടുണ്ടയിരുന്നതിനാല്‍ ആണ് ഇവിടേക്ക് കൊണ്ട് പോയത്). ഏപ്രില്‍ 23നു സഹയാത്രിക ടീം അയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എന്‍ഡോസ്‌കോപിക്ക് വിധേയന്‍ ആക്കുകയും അതേ വിവരങ്ങള്‍ അവിടെയും തുടര്‍ന്നും പങ്കുവയ്ക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

റിഷാന അയിഷയുമൊത്തുള്ള ആറു മാസത്തെ പങ്കാളിത്തജീവിതത്തില്‍ സഹയാത്രിക ടീം പല മാര്‍ഗങ്ങളിലൂടെ പ്രവീണിന് താങ്ങായി നിന്നിട്ടുണ്ട്. വിവാഹത്തിന് കുറച്ച് നാളത്തെ സമയം നല്‍കാനും, ശേഷം അയാളെ മാനസികവും ശാരീരികവും ആയി അപകടപ്പെടുത്തുന്ന ബന്ധം വേണ്ടെന്നു വയ്ക്കാനും ഞങ്ങള്‍ പ്രവീണിനോട് നിര്‍ദേശിച്ചിരുന്നു. കൂടാതെ റിഷാനയുടെ ട്രാന്‍സ് (തിരഞ്ഞെടുത്ത) കുടുംബത്തില്‍ ഉള്ളവരെയും ഞങ്ങള്‍ പ്രവീണ്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. പ്രവീണ്‍ പലരോടും തന്റെ പങ്കാളിയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന് പ്രവീണ്‍ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു0 അദ്ദേഹം ആഗ്രഹിച്ചിരുന്നു.

സഹയാത്രിക ടീം പ്രവീണിന്റെ ജോലി ഭാരം കുറയ്ക്കുകയും, ആവശ്യം ഉള്ളപ്പോള്‍ എല്ലാം ലീവ് അനുവദിക്കുകയും, മാനസികമായ പിന്തുണ ഉറപ്പുവരുത്തുകയും, പ്രവീണിന്റെ ദീര്‍ഘകാല counsellorമാരുമായി ചര്‍ച്ച ചെയ്തു കൂടുതല്‍ മാനസിക ആരോഗ്യ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്തിരുന്നു. മെയ് 3ന് (ആത്മഹത്യാ ശ്രമം നടന്ന ദിവസം) ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയിരുന്ന ബന്ധുമിത്രാദികളുടെ അടുത്തേക്ക് രണ്ടു മൂന്നു മാസത്തെ, മാനസിക ആരോഗ്യ അവധി എടുത്തു പോകുവാന്‍ സഹയാത്രിക പ്രവീണിനോട് ആവശ്യപ്പെടുവാന്‍ ഇരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ മെയ് 4നു വീണ്ടും കണ്ടുമുട്ടുമ്പോള്‍ പ്രവീണ്‍ ആശുപത്രിയില്‍ ഏറെ വേദന അനുഭവിക്കുകയായിരുന്നു.

നിയമപരമായ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട് സഹയാത്രികയും പ്രവീണിന്റെ കുടുംബവും നീതിക്കായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. Transgender കൂട്ടായ്മയിലെ എണ്ണപ്പെട്ട വ്യക്തിത്വമായിരുന്നു പ്രവീണ്‍. ഒരേസമയം പ്രചോദനവും, ഉത്സാഹവും ഒരു പോസിറ്റീവ് ഉള്‍ക്കാഴ്ചയു0 ഉള്ള പ്രവീണ്‍ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമായ പ്രവര്‍ത്തകന്‍ ആയിരുന്നു. ദുരിതം അനുഭവിച്ചിരുന്ന ഒരുപാട് LGBTIAQ+ അംഗങ്ങള്‍ക്ക് വലിയ ഒരു പിന്തുണ നല്‍കാന്‍ ധൈര്യപൂര്‍വ്വം പ്രവീണ്‍ മുന്നോട്ട് വന്നിരുന്നു. ട്രാന്‍സ്‌മെന്‍, border കമ്മ്യൂണിറ്റിക്കിടയില്‍ വ്യക്തമായ ഒരു മാതൃകാവ്യക്തിത്വ0 ആയിരുന്നു അയാളുടേത്. തന്റെ ജീവിത യാത്രകളെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിലും, gender മാറ്റല്‍ ശാസ്ത്രക്രിയയിലെ അന്യായമായ നടപടികളെക്കുറിച്ചുള്ള ബോധവല്‍കരണങ്ങളിലും കേരളത്തിലെ ആദ്യ ട്രാന്‍സ്‌മെന്‍ ബോഡി ബില്‍ഡര്‍ എന്ന നേട്ടത്തിന്റെ സന്തോഷത്തിലും തന്റെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രവീണ്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പ്രവീണിന്റെ മരണത്തില്‍ നീതി നേടിയെടുത്തു കൊണ്ട് പ്രവീണിന്റെ സേവനങ്ങളെ ആദരിക്കാനുള്ള കടമ ഞങ്ങള്‍ക്കുണ്ട് എന്ന് ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു.

പ്രവീണിന്റെ ആത്മഹത്യയുമായി ബന്ധപെട്ട ഈ ദുരൂഹ സാഹചര്യങ്ങള്‍ ട്രാന്‍സ് മെന്‍, ട്രാന്‍സ് വുമെന്‍, മറ്റ് ക്വിയര്‍ /ട്രാന്‍സ് വ്യക്തികള്‍ പ്രിയപെട്ടവര്‍ എന്നിവരില്‍ ഉണ്ടാക്കിയ മനോവിഷമം ഞങ്ങള്‍ മനസിലാക്കുന്നു. വിശ്വസ്തരും തുറന്ന മനോഭാവം ഉള്ളവരും ആയ വ്യക്തികളുടെയും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെയും സേവനം ഈ ഒരു അവസ്ഥയില്‍ കമ്മ്യൂണിറ്റിയുടെ വേദന ശമിക്കാന്‍ ഏറെ പ്രയോജനകരമാണ്. കൂടാതെ കമ്മ്യൂണിറ്റി അംഗങ്ങളുടെ പിന്തുണയും നിര്‍ണായകമാണ്. എല്ലാ വിഭാഗങ്ങളില്‍, എന്നത് പോലെ തന്നെ LGBTIAQ+ കമ്മ്യൂണിറ്റിയിലും ഗാര്‍ഹിക പീഡനവും പങ്കാളിയുടെ അതിക്രമങ്ങളും നിലനിക്കുന്നു എന്ന വാസ്തവം എല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഞങ്ങള്‍ അത്തരം അതിക്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു. അതേ സമയം റിഷാന പ്രവീണ്‍ ബന്ധത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ട്രാന്‍സ് വിരുദ്ധതയും സ്വവര്‍ഗപ്രേമ ഭീതിയും പരത്തുന്നുണ്ട്. അതിനെ ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു. ട്രാന്‍സ് വിരുദ്ധ / സ്വവര്‍ഗ വിരുദ്ധ അപവാദങ്ങളിലേയ്ക്കും, മാനസികവും ശാരീരികവും ആയ അതിക്രമങ്ങളില്ലേയ്ക്കു0 അത് കലാശിക്കരുതെ എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം misgendering, അപവാദങ്ങള്‍, അക്രമം എന്നിവയ്‌ക്കെതിരെ ഞങ്ങള്‍ പോരാടും. കഴിഞ്ഞ ദശകത്തില്‍ ട്രാന്‍സ് , ക്വിയര്‍ സമൂഹം നേടിയെടുത്ത നിയമ പരിരക്ഷയും സാമൂഹിക അം?ഗീകാരവു0 മുന്‍നിര്‍ത്തി തുടര്‍ന്നുള്ള അവകാശ പോരാട്ടങ്ങളിലും അം?ഗീകാരത്തിനുള്ള പ്രക്ഷോപങ്ങളിലും ഞങ്ങള്‍ നിയമത്തോട് ചേര്‍ന്ന് നില്‍ക്കും.

പ്രവീണിന്റെ അനുഭവങ്ങള്‍, ഗാര്‍ഹിക പീഡനം പങ്കാളിയില്‍ നിന്നുള്ള മറ്റു അതിക്രമം തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന, നിയമപരവും നീതിപരവുമായ ആശങ്കകള്‍ ചെറുതല്ല. നമ്മുടെ സമൂഹത്തിലെ തുല്യത ഇല്ലാത്ത നീതിന്യായ വ്യവസ്ഥ, ഗാര്‍ഹിക പീഡന പരിരക്ഷയില്‍ എവിടെ ആണ് ട്രാന്‍സ് ജെന്‍ഡര്‍, സിസ് ജന്‍ഡര്‍ വിഭാഗതിനു ഇടം നല്‍കുന്നത്?. അരികുവല്‍കരിക്കപെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യുന്ന നിയമ സംവിധാനങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കുള്ളിലെ അതിക്രമങ്ങളെ തടയുന്നതിനുള്ള കൃത്യമായ രീതിയും വരേണ്ടതുണ്ട്. ആയതിനാല്‍ ഈ പ്രശ്‌നങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പ്രവീണിന്റെ ഓര്‍മയ്ക്കു0 അയാള്‍ ജീവിച്ചുകാണിച്ച ജീവിതത്തോടുള്ള ബഹുമാനത്തിനും കളങ്കം വരുത്തരുത് എന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow