കൊല്ലം : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പില്‍ മനംനൊന്ത് ഒരാള്‍ക്കൂടി രക്തസാക്ഷിയായി. കൊല്ലം ചാത്തന്നൂർ ബ്രാഞ്ചിലെ നിക്ഷേപകനായിരുന്ന കുമ്മല്ലൂര്‍ അനന്തു ഭവനില്‍ മനു കെ. (52) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്നത് അറിഞ്ഞപ്പോള്‍ മുതല്‍ കര്‍ഷകനായ ഇദ്ദേഹം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടില്‍ എത്തിയത്. ഇന്ന് നാലുമണിയോടെ വീണ്ടും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രാത്രി എട്ടു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.ഭാര്യ അനില പോസ്റ്റ് ഓഫീസിലെ ആര്‍.ഡി എജന്റ് ആണ്. മൂത്ത മകന്‍ അനന്ദു തിരുവനന്തപുരത്ത് നേഴ്സിംഗ് പഠിക്കുന്നു. ഇളയ മകന്‍ ആനന്ദ് പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
പോപ്പുലര്‍ കുടുംബം ഒരാളുടെ കൂടി ജീവനെടുത്തു ; കൊല്ലം ചാത്തന്നൂരിലെ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment